അർമാഗ്: കൗണ്ടി അർമാഗിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു. ബസിന്റെ ഉടമകളായ ക്വിൻ കോച്ചെസ് ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു സ്കൂളിൽ നിന്നും പോകുന്നതിനിടെ ബസ് ഡിച്ചിലേക്ക് മറിഞ്ഞത്.
ബെസ്ബ്രൂക്കിലെ സെന്റ് പോൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. സംഭവ സമയം 40 വിദ്യാർത്ഥികൾ ബസിൽ ഉണ്ടായിരുന്നു. സംഭവത്തിൽ ഇവർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് സാരമായി പരിക്കേറ്റ ബസ് ഡ്രൈവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് വിവരം.
Discussion about this post

