ഗാൽവേ: പുതിയ റോഡ് പദ്ധതിയിൽ ഗാൽവേ കൗണ്ടിയ്ക്ക് 60 മില്യൺ യൂറോയുടെ സഹായം. ഗാൽവേ സിറ്റിയിലെയും കൗണ്ടിയിലെയും റോഡുകളുടെ നവീകരണത്തിനും പുതിയ പദ്ധതികൾക്കും വേണ്ടിയാണ് പണം. ഗാൽവേ സിറ്റി ബൈപ്പാസ് പോലുള്ള സുപ്രധാന വികസന പദ്ധതികൾക്കായി ഈ പണം ചിലവഴിക്കും.
പുതിയ റോഡ് പദ്ധതിയുടെ ഭാഗമായി ഗാൽവേ സിറ്റി ബൈപ്പാസിനായി 4.5 മില്യൺ യൂറോയാണ് അനുവദിച്ചിരിക്കുന്നത്. നോർത്ത് ഗാൽവെയിലെ ആർ332 സുരക്ഷിതമാക്കുന്നതിനായി 2.5 മില്യൺ യൂറോയും അനുവദിച്ചിട്ടുണ്ട്. ആധുനിക രീതിയിലുള്ള നടപ്പാതകളുടെ നിർമ്മാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഇവിടെ നടക്കും.
Discussion about this post

