കാവൻ: കൗണ്ടി കാവനിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ വൈകീട്ട് 6.45 ഓടെ ലോറെറ്റോ വുഡിലെ എൽ1513 ഡ്രംലാർക്കിൽ വച്ചായിരുന്നു അപകടം ഉണ്ടായത്.
20 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയ്ക്കും യുവാവിനുമാണ് പരിക്കേറ്റത്. യുവാവ് സഞ്ചരിച്ച കാർ യുവതിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പിന്നാലെ നിയന്ത്രണം വിട്ട വാഹനം അപകടത്തിൽപ്പെട്ടു. യുവതി അപകടത്തിൽപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തിയപ്പോഴാണ് കാറിനുള്ളിൽ യുവാവിനെ പരിക്കേറ്റ നിലയിൽ കണ്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കാറിന്റെ ഡ്രൈവർ സംഭവ സ്ഥലത്ത് നിന്നും കടന്ന് കളഞ്ഞു.
Discussion about this post

