ഡബ്ലിൻ: ഡിജിറ്റൽ മേഖലയിൽ സഹകരണം ഉറപ്പാക്കി ഇന്ത്യയും അയർലൻഡും. ടെലികമ്മ്യൂണിക്കേഷൻസ് ഉൾപ്പെടെയുള്ള രംഗങ്ങളിൽ സഹകരണം വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും ധാരണയിൽ എത്തി. അയർലണ്ടിന്റെ പബ്ലിക് എക്സ്പെന്റിച്ചർ -ഡിജിറ്റലൈസേഷൻ മന്ത്രി ജാക്ക് ചേംബേഴ്സും കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ധാരണ.
ന്യൂഡൽഹിയിൽ കഴിഞ്ഞ ദിവസം ആയിരുന്നു കൂടിക്കാഴ്ച. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ,റെഗുലേറ്ററി കൊളാബൊറേഷൻ എന്നിവയിൽ സഹകരണം മെച്ചപ്പെടുത്തുമെന്ന് ഇരു രാജ്യങ്ങളും പരസ്പരം ഉറപ്പ് നൽകി. ഡിജിറ്റൽ ഇൻക്ലൂഷൻ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ചും ധാരണയിൽ എത്തിയിട്ടുണ്ട്.
Discussion about this post

