ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ വർഷം വീടുകളുടെ വില ഉയർന്നുതന്നെ. 2025 ൽ വീടുകളുടെ വില ഏഴ് ശതമാനം വർധിച്ചുവെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നത്. അതേസമയം ഡിസംബർവരെ ഒരു വീട് വാങ്ങുന്നതിനുള്ള ചിലവ് മുൻ വർഷത്തെ അപേക്ഷിച്ച് നേരിയ തോതിൽ കുറഞ്ഞതായും സിഎസ്ഒ വ്യക്തമാക്കുന്നു. എന്നാൽ ഇത് ശരാശരി വേതന വളർച്ചയെക്കാൾ വളരെ മുന്നിലാണ്.
ഡബ്ലിനിലെ വിലകൾ 5.6 ശതമാനം വർദ്ധിച്ചു. ഡബ്ലിനിൽ ഒരു വീട് വാങ്ങുന്നതിനുള്ള ചെലവ് 500,000 യൂറോ ആയിരുന്നു.2024 ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോൾ ഡബ്ലിന് പുറത്ത് വിലകൾ വാർഷികാടിസ്ഥാനത്തിൽ 8.1 ശതമാനം വർദ്ധിച്ചു. ഡബ്ലിൻ സിറ്റിയിലാണ് വീടുകളുടെ വില ഏറ്റവും കൂടുതൽ ഉയർന്നത്. 7.0 ശതമാനം.
ഡബ്ലിന് പുറത്ത് വീടുകളുടെ വില 7.7 ശതമാനവും അപ്പാർട്ടുമെന്റുകളുടെ വില 12.5 ശതമാനവും വർദ്ധിച്ചു

