ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ വീടിന് തീയിട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. 32 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ആയിരുന്നു ഇയാൾ വീടിന് തീയിട്ടത്.
ഡെറിഗോണലി പരിസരത്ത് ആയിരുന്നു സംഭവം. ആക്രമണത്തിൽ വീടിന് സാരമായ കേടുപാടുകൾ ഉണ്ടായി. 32 കാരനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

