വിക്ലോ: കൗണ്ടി വിക്ലോയിലെ ബീച്ചിലും വിഷച്ചെടിയുടെ സാന്നിദ്ധ്യം. ഹെംലോക്ക് വാട്ടർഡ്രോപ്പ്വോർട്ട് എന്ന സസ്യമാണ് തീരങ്ങളിൽ അടിഞ്ഞിരിക്കുന്നത്. അടുത്തിടെ ഉണ്ടായ കൊടുങ്കാറ്റുകളുടെ ഫലമായിട്ടാണ് രാജ്യത്തെ ബീച്ചുകളിൽ വിഷച്ചെടി എത്തിയതെന്നാണ് കരുതപ്പെടുന്നത്.
വിക്ലോയിലെ ബ്രിട്ടാസ് ബേയിൽ ആണ് ചെടിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. മീത്തിലെ ബെറ്റിസ്ടൗൺ, ലെയ്ടൗൺ, ഡബ്ലിനിലെ ഡോളിമോണ്ട് ബീച്ച്, മലാഹൈഡ് ബീച്ച് എന്നിവിടങ്ങളിൽ ഇത് കരയ്ക്കടിഞ്ഞിട്ടുണ്ട്. അതേസമയം ബീച്ചുകളിലേക്ക് ഈ ചെടി ഒഴികിയെത്തുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.
Discussion about this post

