ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡ് പോലീസ് സേനയിൽ ചേരാൻ ലഭിച്ചത് നാലായിരത്തിലധികം അപേക്ഷകൾ. ഇതിൽ 65 ശതമാനം പേർ പ്രൊട്ടസ്റ്റന്റുകളും 26 ശതമാനം പേർ കത്തോലിക്കരുമാണ്. സോഷ്യൽ മീഡിയ വഴിയാണ് പിഎസ്എൻഐ അപേക്ഷകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
അപേക്ഷിച്ചവരിൽ 63 ശതമാനം പേർ പുരുഷന്മാരാണ്. 36 ശതമാനം പേർ സ്ത്രീകളാണ്. എൽജിബിടി കമ്യൂണിറ്റിയിൽ നിന്നുള്ള 7 ശതമാനം പേരും മറ്റ് വംശീയ ന്യൂനപക്ഷങ്ങളിൽ നിന്നുള്ള 4.2 ശതമാനം പേരും അപേക്ഷിച്ചിട്ടുണ്ട്. അതേസമയം 2025 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കത്തോലിക്കക്കാരായ അപേക്ഷകരുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടുണ്ട്. 28.8 ശതമാനം പേരായിരുന്നു കഴിഞ്ഞ ദിവസം അപേക്ഷിച്ചത്.
Discussion about this post

