ഡബ്ലിൻ: ഡബ്ലിനിലെ ഫിൻഗ്ലാസിൽ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ഇതിന്റെ ഭാഗമായി കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ചാൾസ് ടൗൺ മേഖലയിൽ താമസിച്ചിരുന്ന സാൻജോ സുനിലിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്.
സാൻജോയുടെ വിവാഹ ജീവിതത്തിൽ അടുത്തിടെ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സംശയിക്കുന്നത്. അതേസമയം സാൻജോയുടെ മരണത്തിന് പിന്നാലെ ഭാര്യ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇവർ അപകടനില തരണം ചെയ്തു.
Discussion about this post

