ഡബ്ലിൻ: സേനാംഗങ്ങൾക്ക് നിർദ്ദേശവുമായി ആൻ ഗാർഡ ഷിക്കോണ. പുരുഷ സോഷ്യൽ ക്ലബ്ബായ ഫ്രീമേസൺസിൽ ആരും ചേരരുതെന്നാണ് നിർദ്ദേശം. ലണ്ടനിലെ മെറ്റ് പോലീസ് സേനാംഗങ്ങൾ ഈ ക്ലബ്ബിൽ ചേരുന്നത് യുകെ ഹൈക്കോടതി കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗാർഡ ഷിക്കോണയും നിർദ്ദേശം നൽകിയത്.
ഫ്രീമേസൺസ് ഉൾപ്പെടെയുള്ള നിഗൂഢ ക്ലബ്ബുകളുടെ ഭാഗമല്ലെന്ന് സേനയിൽ ചേരുന്ന അംഗങ്ങൾ തെളിയിക്കണം. ഇതിനായി സെൽഫ് ഡിക്ലറേഷൻ നടത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
Discussion about this post

