ഡബ്ലിൻ: പോർട്ടോബെല്ലോയിൽ യുവാവിന് നേരെ ആക്രമണം. സംഭവത്തിൽ പരിക്കേറ്റ 30 വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 6.10 ഓടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സെന്റ് ജെയിംസ് ആശുപത്രിയിലാണ് യുവാവുള്ളത്. ഇയാളുടെ പരിക്കുകൾ സാരമുള്ളതാണെങ്കിലും ജീവന് ഭീഷണിയല്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

