ഡബ്ലിൻ: കിടുകിടാ വിറയ്ക്കാൻ അയർലൻഡ്. രാജ്യത്ത് വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില ഗണ്യമായി കുറയുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. അന്തരീക്ഷ താപനില മൈനസ് 2 ഡിഗ്രി സെൽഷ്യസിലേക്ക് താഴും. കനത്ത മഞ്ഞ് വീഴ്ചയ്ക്കും ഐസിനും സാധ്യതയുണ്ട്.
ഇന്ന് അയർലൻഡിൽ മഴയുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. വൈകുന്നേരങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഞ്ഞ് വീഴ്ച അനുഭവപ്പെടാം. പൊതുവെ ചൂട് കുറഞ്ഞ അന്തരീക്ഷം ആയിരിക്കും ഉണ്ടാകുക. 14 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അന്തരീക്ഷ താപനില.
Discussion about this post

