ഡബ്ലിൻ: പ്രമുഖ സിനിമാ താരവും നാടക നടനുമായ സന്തോഷ് കീഴാറ്റൂർ അയർലൻഡിലേക്ക്. ‘പെൺനടൻ’ എന്ന നാടകം അവതരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം അയർലൻഡിൽ എത്തുന്നത്. മെയ് മാസം 9 നാണ് നാടകം.
അന്നേദിനം മെയ്ദിനാഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ ക്രാന്തി അയർലൻഡ് സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് നാടകം. സോളാ ഡ്രാമയാണ് പെൺനടൻ.
Discussion about this post

