ഡബ്ലിൻ: ശക്തമായ മഴയ്ക്കും മഞ്ഞിനും പിന്നാലെ അയർലൻഡിലെ കാലാവസ്ഥ തെളിയുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് വെയിൽ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. അതേസമയം ഇടവിട്ട് മഴയും ലഭിക്കും.
ഇന്ന് രാവിലെ നേരിയ തോതിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കും. പിന്നീട് കാലാവസ്ഥ തെളിയും 6 മുതൽ 10 ഡിഗ്രിവരെ ആയിരിക്കും ഇന്ന് അന്തരീക്ഷ താപനില അനുഭവപ്പെടുക. വടക്ക് പടിഞ്ഞാറിൽ നിന്നുള്ള കാറ്റും അനുഭവപ്പെടും.
Discussion about this post

