ഡബ്ലിൻ: അയർലൻഡിൽ ക്രിമിനൽ സംഘങ്ങൾക്കായുള്ള തിരച്ചിൽ തുടരുന്നു. ഇന്ന് മൂന്ന് കുറ്റവാളികളെ പോലീസ് അറസ്റ്റ് ചെയ്തു. വരും ദിവസങ്ങളിൽ സമാന പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ക്രിമിനൽ സംഘങ്ങൾക്കെതിരായ നടപടിയെന്നോണം പോലീസ് പരിശോധന ആരംഭിച്ചത്. ഇതുവരെ 7 പേർ അറസ്റ്റിലായിട്ടുണ്ട്. ലഹരി ഇടപാട്, അനധികൃതമായി ആയുധം കൈവശം സൂക്ഷിക്കൽ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയിൽ ഏർപ്പെട്ട സംഘങ്ങൾക്കെതിരെയാണ് നടപടി.
Discussion about this post

