ലിമെറിക്ക്: യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ കിടക്കകൾ ലഭിക്കാത്ത രോഗികളുടെ എണ്ണം നൂറ് കടന്നു. നിലവിൽ കിടക്കകളുടെ അഭാവത്തെ തുടർന്ന് 119 പേരാണ് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 48 പേർ അടിയന്തിര വിഭാഗത്തിൽ ചികിത്സയിലാണ്. 71 പേർ മറ്റ് വാർഡുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
അയർലൻഡിൽ ആകെ 521 രോഗികൾക്കാണ് കിടക്കകൾ ലഭിക്കാനുള്ളത്. ഇവരിൽ 329 പേർ എമർജൻസി വിഭാഗത്തിൽ ചികിത്സയിലാണ്. 192 പേർ വാർഡുകളിലാണ് ചികിത്സയിൽ കഴിയുന്നത്.
Discussion about this post

