ഡബ്ലിൻ: ഡബ്ലിനിൽ കാണാതായ യുവാവിനായുള്ള തിരച്ചിൽ തുടരുന്നു. 35 വയസ്സുള്ള എമ്മെറ്റ് നൗട്ടനെയാണ് കാണാതെ ആയത്. യുവാവിന്റെ ആരോഗ്യനിലയിൽ വലിയ ആശങ്കയിലാണ് കുടുംബം.
ഈ മാസം 13 ന് ആയിരുന്നു എമ്മെറ്റിനെ കാണാതെ ആയത്. തുടർന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടനെ അറിയിക്കണം എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മെലിഞ്ഞ ശരീരവും കറുത്ത മുടിയും നീല കണ്ണുകളുമാണ് എമ്മിന്. 5 അടി 9 ഇഞ്ച് ഉയരമുണ്ട്.
Discussion about this post

