ഡബ്ലിൻ: അയർലൻഡിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ടെക്നോളജി നിർമ്മാതാക്കളായ വെർട്ടിവ്. ആറ് മാസത്തിനുള്ളിൽ വടക്ക് പടിഞ്ഞാറൻ മേഖലയിൽ 200 ഓളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ആഗോളതലത്തിൽ വെർട്ടിവിന്റെ ഉത്പന്നങ്ങൾക്കുള്ള ആവശ്യം വർധിച്ചതാണ് ഇതിന് കാരണം.
ഡെറിയിലെ ക്യാമ്പ്സി, ഡൊണഗലിലെ ബേൺഫൂട്ട്, ലെറ്റർകെന്നി എന്നിവിടങ്ങളിലെ മൂന്ന് നിർമ്മാണശാലകളാണ് വെർട്ടിവിന് ഉള്ളത്. ഇവിടങ്ങളിലെ പ്രവർത്തനങ്ങൾ വികസിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
Discussion about this post

