ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ ഇടിമിന്നലിന് സാധ്യത. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ തണ്ടർസ്റ്റോം വാർണിംഗ് ഏർപ്പെടുത്തി. ഇടിമിന്നൽ അപകടകാരിയായതിനാൽ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശമുണ്ട്.
ക്ലെയർ, ഗാൽവേ, മയോ, സ്ലൈഗോ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ്. രാവിലെ ഏഴേ മുക്കാലോട് കൂടി ഈ വാണിംഗ് നിലവിൽവരും. 11 മണിയോടെ അവസാനിക്കുകയും ചെയ്യും. ചിലയിടങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്.
Discussion about this post

