ഡബ്ലിൻ: ആരോഗ്യ ഇൻഷൂറൻസ് പ്രീമിയം നിരക്ക് വീണ്ടും വർധിപ്പിച്ച് ലയ ഹെൽത്ത്കെയർ. 65 പ്ലാനുകൾക്കാണ് വില വർധിപ്പിച്ചത്. 4.7 ശതമാനത്തിന്റെ വർധനവാണ് ഇൻഷൂറൻസ് കമ്പനി വരുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച കമ്പനിയുടെ പ്രഖ്യാപനം. ഈ വർഷം ഏപ്രിൽ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽവരും. ഏപ്രിലിന് ശേഷം പോളിസി പുതുക്കുന്നവർക്കും പുതിയ പോളിസികൾ എടുക്കുന്നവർക്കുമാണ് നിരക്ക് വർധന ബാധകമാകുക.
Discussion about this post

