ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടത്തിൽ ഒരു മരണം. 60 വയസ്സുള്ളയാളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ആർഡ്ലോമാനിലെ എൽ 8109 റോഡിൽ ആയിരുന്നു സംഭവം.
നടന്ന് പോകുകയായിരുന്ന 60 കാരനെ ട്രക്ക് ഇടിച്ചുവെന്നാണ് വിവരം. സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.
Discussion about this post

