- അന്തരീക്ഷ താപനില കുറയും; അയർലൻഡിൽ മഞ്ഞ് വീഴ്ച
- തോമസ് ജോസഫ് അയർലൻഡിലെ കമ്മീഷണർ ഓഫ് ഓത്ത്
- ടിപ്പററിയിലെ ആക്രമണം; യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ
- എയർ ലിംഗസിൽ സ്റ്റാർ ലിങ്ക് വൈ ഫൈ
- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
- കാറ്റും പ്രതികൂല കാലാവസ്ഥയും; ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ അടിയന്തിര ലാൻഡിംഗ്
- വടക്കൻ അയർലൻഡിൽ മഴ
- കന്നുകാലികൾക്കെതിരായ നായ്ക്കളുടെ ആക്രമണം; നടപടി ആവശ്യപ്പെട്ട് ഐഎഫ്എ
Author: sreejithakvijayan
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ആയുധങ്ങളും ലഹരിയും പിടിച്ചെടുത്ത് പോലീസ്. ഡാൻസ്‌ഫോർട്ട് പാർക്കിലായിരുന്നു സംഭവം. സ്ട്രാൻമിൽസ് റോഡിലെ റസിഡൻഷ്യൽ മേഖലയിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരിയും ആയുധങ്ങളും പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: ടെമ്പിൾ ബാറിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്കെതിരെ കേസ് എടുത്ത് പോലീസ്. രണ്ട് യുവാക്കളെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയിൽ തുടരുന്ന ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വെള്ളിയാഴ്ചയാണ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയായി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം പരിക്കേറ്റ യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. ബുധനാഴ്ച രാവിലെ ആയിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്.
വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വാട്ടർഫോർഡ് സിറ്റിയ്ക്ക് സമീപം ആയിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വാട്ടർഫോർഡിലെ ട്രാമോർ റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്കുകൾ സാരമുള്ളതാണ്. അതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് കരുതുന്നത്.
ഡബ്ലിൻ: ടബ്ലിനിലെ ടെമ്പിൾ ബാറിൽ ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിനെ തിരിച്ചറിഞ്ഞു. ഉച്ചയോടെ യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചുവെന്നാണ് പോലീസ് അറിയിക്കുന്നത്. അതേസമയം യുവാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ചയായിരുന്നു ഇ-സ്‌കൂട്ടർ കെണ്ടുള്ള ആക്രമണത്തിൽ യുവാവിന് പരിക്കേറ്റത്. യുവാവ് ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് യുവാവിന്റെ കയ്യിലെ പച്ചകുത്തിയതിന്റെ ചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്.
അർമാഗ്: കൗണ്ടി അർമാഗിലെ തീപിടിത്തത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെയോടെയാണ് ബാലിയാർഡ്‌സ് റോഡിലെ വാണിജ്യ കേന്ദ്രത്തിൽ തീപിടിത്തം ഉണ്ടായത്. പ്രാഥമിക അന്വേഷണത്തിൽ സംശയാസ്പദമായി ഒന്നും ശ്രദ്ധയിൽപ്പെട്ടതായി പോലീസ് ഈ ഘട്ടത്തിൽ വ്യക്തമാക്കുന്നില്ല. എങ്കിലും എല്ലാ സാഹചര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
കെറി: കൗണ്ടി കെറിയിലെ കർഷകനായ മൈക്കിൾ ഗെയ്‌നിന്റെ മരണത്തോടെ അനാഥമായി ഏക്കറുകളോളം വരുന്ന ഫാം. ഈ സ്ഥലത്തിന് ഏകദേശം 1.86 മില്യൺ യൂറോ വിലമതിയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷമാണ് 56 കാരനായ മൈക്കിൾ ഗെയ്ൻ കൊല്ലപ്പെട്ടത്. 2025 മാർച്ച് മുതൽ അദ്ദേഹത്തെ കാണാതെ ആകുകയായിരുന്നു. തുടർന്ന് പോലീസ് തിരോധാനത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ യാതൊരു വിവരവും ലഭിക്കാതെ ഇരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടതായി വ്യക്തമായി. ഇതോടെ കൃഷിസ്ഥലത്ത് തിരച്ചിൽ നടത്തുകയായിരുന്നു. ഇവിടെ നിന്നും അദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങൾ ലഭിച്ചു. സംഭവത്തിൽ 50 കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡബ്ലിൻ: അയർലൻഡ് സർക്കാരിന്റെ പുതിയ വാടക പരിഷ്‌കരണ ബില്ലിനെ സ്വാഗതം ചെയ്ത് സ്വകാര്യ ഭൂവുടമകളായ ഐറസ് റീറ്റ്. പുതിയ പരിഷ്‌കരണങ്ങൾ ഭവന വിപണിയ്ക്ക് ഉണർവേകുമെന്ന് ഐറസ് റീറ്റ് ചീഫ് എക്‌സിക്യൂട്ടീവ് എഡ്ഡി ബൈറൺ പറഞ്ഞു. മാറ്റങ്ങൾക്കെതിരെ രൂക്ഷമായ വിമർശനം ഉയരുന്നതിനിടെയാണ് പിന്തുണയുമായി ഐറസ് റീറ്റ് രംഗത്ത് വരുന്നത്. മാർച്ച് 1 മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. പുതിയ വാടക പരിഷ്‌കാരങ്ങൾ റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ അവസരങ്ങൾ നൽകുമെന്ന് ബൈറൺ അഭിപ്രായപ്പെട്ടു. പണം എത്തുന്നതിനനുസരിച്ച് വീടുകൾ നിർമ്മിക്കാൻ കഴിയും. ഇതോടെ ഭവന വിപണിയിൽ കൂടുതൽ വീടുകൾ എത്തുമെന്നും ബൈറൺ കൂട്ടിച്ചേർത്തു.
അർമാഗ്: കൗണ്ടി അർമാഗിലെ മിൽഫോർഡ് ഗ്രാമത്തിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ 3.45 ഓടെ ആയിരുന്നു സംഭവം. 50 ഓളം ഫയർ എൻജിനുകൾ എത്തിയാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. ബാലിയാർഡ്‌സ് റോഡിലുള്ള വാണിജ്യ മേഖലയിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. തുടർന്ന് നോർതേൺ അയർലൻഡ് ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസിൽ വിവരം അറിയിക്കുകയായിരുന്നു. അർമാഗ്, കീഡി, പോർട്ടഡൗൺ, ബാൻബ്രിഡ്ജ്, ഡംഗനോൺ, ന്യൂടൗൺഹാമിൽട്ടൺ, ലിസ്‌ബേൺ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ എൻജിനുകളാണ് തീ അണയ്ക്കാൻ എത്തിയിരിക്കുന്നത്.
ഡബ്ലിൻ: ടെമ്പിൾ ബാറിൽ ഉണ്ടായ ആക്രമണത്തിന് ഇരയായ യുവാവിനെ തിരിച്ചറിയാൻ കഴിയാതെ പോലീസ്. ഇതുവരെ യുവാവിനെക്കുറിച്ചുള്ള ഒരു വിവരവും പോലീസിന് ലഭിച്ചില്ല. ഇതേ തുടർന്ന് യുവാവിന്റെ കയ്യിലെ പച്ചകുത്തിയതിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു. ബുധനാഴ്ച മുതൽ യുവാവിന്റെ വിശദാംശങ്ങൾ അറിയാൻ ശ്രമിക്കുകയാണ് പോലീസ്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവാവിന് ഇതുവരെ ബോധം വന്നിട്ടില്ല. ഇതോടെയാണ് വിവരങ്ങൾക്കായി പോലീസ് പച്ചകുത്തിയതിന്റെ ചിത്രം പുറത്തുവിട്ടത്.
ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ പുതിയ കമ്യൂണിറ്റി ഗാർഡൻ. വൈറ്റ്‌റോക്കിലെ പുതിയ കമ്യൂണിറ്റി ഗാർഡന് ബെൽഫാസ്റ്റ് സിറ്റി കൗൺസിൽ അനുമതി നൽകി. ഇന്നലെയായിരുന്നു കൗൺസിലിലെ പ്ലാനിംഗ് കമ്മിറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ അനുമതി നൽകിയത്. ന്യൂഹിൽ യൂത്ത് ആൻഡ് കമ്യൂണിറ്റി സെന്ററാണ് കമ്യൂണിറ്റി ഗാർഡന് വേണ്ടി അപേക്ഷ നൽകിയത്. ഗാർഡൻ നിർമ്മിക്കുന്നതിന് പുറമേ ഇതിനോട് ചേർന്നുള്ള ഉപയോഗിക്കാത്ത സ്ഥലത്ത് പിസ- ബിബിക്യൂ ഏരിയയും പുതിയ നടപ്പാതയും അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
