ഡബ്ലിൻ: ഡബ്ലിനിലെ ടെമ്പിൾ ബാറിൽ ഉണ്ടായ ആക്രമണത്തിൽ രണ്ട് പേർ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
ബുധനാഴ്ച പുലർച്ചെ ആയിരുന്നു ടെമ്പിൾ ബാറിൽ യുവാവ് ആക്രമിക്കപ്പെട്ടത്. ഇ- സ്കൂട്ടറിൽ എത്തിയ പ്രതികൾ യുവാവിനെ പല തവണ ഇടിയ്ക്കുകയായിരുന്നു. സംഭവത്തിൽ സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയൽ ചികിത്സയിലാണ്. ഇയാളെ തിരിച്ചറിയാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
Discussion about this post

