ഡബ്ലിൻ: ഡബ്ലിനിൽ വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസും റെവന്യൂവും സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് ലഹരിശേഖരം പിടിച്ചെടുത്തത്.
36.5 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. താലയിൽവച്ചായിരുന്നു സംഭവം. ഇതുവഴി കഞ്ചാവുമായി പോയ വാൻ പോലീസ് തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

