സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് തടവ്. റാഥ്മെണ്ട് സ്വദേശിയും 70 കാരനുമായ നോയൽ ഫാരെലിനെയാണ് കോടതി 20 വർഷത്തെ തടവ് ശിക്ഷ നൽകിയത്. അഞ്ച് പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്.
1979 നും 1997 നും ഇടയിൽ ആയിരുന്നു സംഭവം. ലൈംഗികമായി കുട്ടികളെ പീഡിപ്പിക്കുന്നതിന് പുറമേ ഇയാൾ പട്ടിണിയ്ക്ക് ഇടുകയും ശാരീരിക ഉപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു. മൂന്ന് വയസ്സ് മുതൽ 17 വയസ്സുവരെയാണ് കുട്ടികളുടെ പ്രായം.
Discussion about this post

