ഡബ്ലിൻ: സെന്റ് പാട്രിക്സ് ദിനത്തോട് അനുബന്ധിച്ച് വൈറ്റ് ഹൗസിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ സിൻ ഫെയ്നിന് ക്ഷണമില്ല. യുഎസ് എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സിൻ ഫെയ്നിന്റെ ഒരു നേതാക്കളെയും പരിപാടിയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് എംബസി വ്യക്തമാക്കി.
ഗാസ വിഷയത്തിൽ ഇസ്രായേലിനെ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വൈറ്റ് ഹൗസിലെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സിൻ ഫെയ്ൻ നേതാവ് മേരി ലൂ മക്ഡൊണാൾഡ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്. അയർലൻഡിലെ യുഎസ് അംബാസിഡർ എഡ്വാർഡ് വാൽഷ് ആണ് ഇത് സംബന്ധിച്ച പ്രതികരണം നടത്തിയത്. സിൻ ഫെയ്നിനെ ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ വാൽഷ് ഇനി നേതാക്കളെ ക്ഷണിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പറഞ്ഞു.

