ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ പ്രതിയ്ക്കെതിരെ കേസ് എടുത്ത് പോലീസ്. 20 വയസ്സുള്ള യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഡബ്ലിൻ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1,83,000 യൂറോ വിലമതിയ്ക്കുന്ന കഞ്ചാവ് ആയിരുന്നു ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. തായ്ലൻഡിൽ നിന്നും എത്തിയ 20 കാരനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടുകയായിരുന്നു.
Discussion about this post

