ഡബ്ലിൻ: ഈ വാരാന്ത്യം പുറത്തിറങ്ങുന്നവർ കയ്യിൽ കുട കരുതണം. ഇന്നും നാളെയും രാജ്യത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. നിലവിലെ തെളിഞ്ഞ കാലാവസ്ഥ ഇന്ന് വൈകീട്ടോട് കൂടി മാറും.
വൈകുന്നേരം മേഘാവൃതവും മഞ്ഞ് മൂടിയതുമായ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. കിഴക്കൻ മേഖലയിൽ നേരിയ തോതിൽ മഴ ലഭിക്കും. ചില നേരങ്ങളിൽ മഴ ശക്തമാകും. പകൽ സമയവും ഒറ്റപ്പെട്ടയിടങ്ങളിൽ ചാറ്റൽ മഴ അനുഭവപ്പെടാം. ഇന്ന് മൂന്ന് മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെയാകും അന്തരീക്ഷ താപനില അനുഭവപ്പെടുക.
Discussion about this post

