ഡബ്ലിൻ: വിവാദ അദ്ധ്യാപകൻ എനോക്ക് ബർക്ക് വീണ്ടും ജയിലിലേക്ക്. കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹാജരായ ബർക്കിനെ ജയിലിൽ അടയ്ക്കാൻ ഹൈക്കോടതി പോലീസിനോട് നിർദ്ദേശിക്കുകയായിരുന്നു. മൗണ്ട്ജോയ് ജയിലിലാണ് എനോക്കിനെ പാർപ്പിക്കുക. ഇവിടെ നിന്നും വീഡിയോ കോൺഫറൻസിംഗിലൂടെ കോടതി നടപടികൾ പൂർത്തിയാക്കും.
വിൽസൺസ് ഹോസ്പിറ്റൽ സ്കൂളിൽ നിന്ന് തന്നെ പിരിച്ചുവിടാനുള്ള തീരുമാനം പുനഃപരിശോധിക്കുന്ന ഡിസിപ്ലിനറി അപ്പീൽ പാനൽ ബോഡിയ്ക്കെതിരെ ബർക്ക് താത്കാലിക നിരോധനം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഇതിനിടെ ബർക്ക് കോടതി നടപടികൾക്ക് തടസ്സം ഉണ്ടാക്കുകയായിരുന്നു. ഇതേ തുടർന്നാണ് ജഡ്ജി ജയിലിൽ അടയ്ക്കാൻ ഉത്തരവിട്ടത്.
Discussion about this post

