ഡബ്ലിൻ: ഫിൻഗ്ലാസിൽ കൗമാരക്കാരന് പരിക്കേൽക്കാൻ ഇടയായ വാഹനാപകടത്തിൽ പ്രതിയ്ക്കായി അന്വേഷണം തുടർന്ന് പോലീസ്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി 7.10 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ കുട്ടിയെ ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിലാണ് പ്രവേശിപ്പിച്ചിരുന്നത്.
നടന്ന് പോകുകയായിരുന്ന കുട്ടിയെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വാഹനവുമായി പ്രതി കടന്ന് കളഞ്ഞു. മൂന്ന് ദിവസമായി അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇയാളെക്കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല.
Discussion about this post

