ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ കൗമാരക്കാരിയെ കണ്ടെത്തി. ഇന്നലെയാണ് കുട്ടിയെ കണ്ടെത്തിയ വിവരം പോലീസ് പുറത്തുവിട്ടത്. കുട്ടിയെ കണ്ടെത്താൻ സഹകരിച്ച പൊതുജനങ്ങൾക്ക് പോലീസ് നന്ദി പറഞ്ഞു.
ഇക്കഴിഞ്ഞ 13 ന് ആയിരുന്നു 15 കാരിയായ മെഗൻ ഔ ബ്രിയെനെ കാണാതെ ആയത്. തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. വിവരങ്ങൾക്കായി പൊതുജന സഹായം തേടുകയും ചെയ്തിരുന്നു.
Discussion about this post

