ഡബ്ലിൻ: അയർലൻഡിലെ മീൽസ് ഓൺ വീൽസ് സേവനങ്ങൾക്ക് അധിക ധനസഹായം. രണ്ട് മില്യൺ യൂറോയുടെ ധനസഹായം വർധിപ്പിക്കാനാണ് തീരുമാനം. ആളുകൾക്കിടയിൽ ഈ സേവനങ്ങളുടെ ആവശ്യം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ധനസഹായം വർധിപ്പിക്കാനുള്ള തീരുമാനം.
പ്രായമായവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നവർക്ക് ചിലവ് കൂടുതൽ അനുഭവപ്പെടുന്നുണ്ടെന്നാണ് വിവരം. ഇത് കൂടി പരിഗണിച്ചാണ് ഫണ്ട് വർധിപ്പിച്ചത്. ഇന്നലെ ലിമെറിക്കിലെ സെന്റ് മുൻചിൻസ് കമ്യൂണിറ്റി സെന്ററിലെ മീൽസ് ഓൺ വീൽസ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും വയോജനക്ഷേമ സഹമന്ത്രി കീരൻ ഒ ജോണലും സന്ദർശിച്ചിരുന്നു. ഈ വേളയിൽ ആയിരുന്നു പ്രഖ്യാപനം.
Discussion about this post

