ഡബ്ലിൻ: ഡബ്ലിനിലെ വെള്ളപ്പൊക്കം ചർച്ചയാക്കി ഡെയിൽ. ഫിംഗൽ ടിഡി ലൂയിസ് ഒ റെയ്ലി ആയിരുന്നു പ്രളയത്തെ തുടർന്നുള്ള ജനങ്ങളുടെ ദുരിതം സഭയിൽ അവതരിപ്പിച്ചത്. മഴയുണ്ടാക്കിയ നാശനഷ്ടങ്ങളും അദ്ദേഹം ഡെയിലിൽ ചൂണ്ടിക്കാട്ടി.
മഴ പെയ്തതിനെ തുടർന്ന് ഫിംഗൽസിലെ റോഡുകൾ ശോചനീയാവസ്ഥയിലായതായി റെയ്ലി പറഞ്ഞു. അതേസമയം ഡബ്ലിൻ ബേ നോർത്തിന്റെ ടിഡി ഡെനിസ് മിച്ചലും സമാന വിഷയം സഭയിൽ ഉയർത്തിക്കാട്ടി. ശക്തമായ മഴയിൽ രാജ്യതലസ്ഥാനം വെള്ളത്തിനടിയിൽ ആയിട്ടും സർക്കാർ നടപടിയെടുക്കാത്തതിൽ ഇരുവരും വിമർശനവും ഉന്നയിച്ചു.
Discussion about this post

