ബെൽഫാസ്റ്റ്: വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ്. മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ആദ്യം ഇവരിൽ രണ്ട് പേരെ പോലീസ് സമാന കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
46 ഉം 32 ഉം വയസ്സുള്ള പുരുഷന്മാരും 37 വയസ്സുള്ള സ്ത്രീയുമാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇതിൽ രണ്ട് പുരുഷന്മാർ നേരത്തെ അറസ്റ്റിലായവരാണ്. കേസുമായി ബന്ധപ്പെട്ട് ലിസ്ബൺ, ബെൽഫാസ്റ്റ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പണവും മൊബൈൽ ഫോണുകളും ലഹരി ഉത്പന്നങ്ങളും പിടിച്ചെടുത്തു.
Discussion about this post

