കോർക്ക്: കോർക്കിൽ പുതിയ ഓഫീസ് തുറന്ന് ആപ്പിൾ. ആപ്പിളിന്റെ യൂറോപ്യൻ ആസ്ഥാനത്താണ് പുതിയ ഓഫീസ് കെട്ടിടം തുറന്നിരിക്കുന്നത്. ഇത് 1300 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ്.
അതേസമയം ഡബ്ലിനിൽ പുതിയ ഓഫീസ് തുറക്കുമെന്ന പ്രഖ്യാപനവുമായി ഇതോടൊപ്പം ആപ്പിൾ നടത്തിയിട്ടുണ്ട്. 300 ഓളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലായിരിക്കും പുതിയ ഓഫീസ്. ഡബ്ലിൻ സിറ്റി സെന്ററിലെ ഇവാഗ് ഗാർഡൻസിന് സമീപമുള്ള പാർക്ക് പ്ലേസിൽ ആയിരിക്കും പുതിയ കെട്ടിടം.
Discussion about this post

