ബെൽഫാസ്റ്റ്: ഈ വാരാന്ത്യം വടക്കൻ അയർലൻഡിലും ശക്തമായ മഴ. ഇന്നും നാളെയും വിവിധയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. 12 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും പരമാവധി അന്തരീക്ഷ താപനില അനുഭവപ്പെടുക.
ഇന്ന് പകൽ വരണ്ട കാലാവസ്ഥയോടെയായിരിക്കും ആരംഭിക്കുക. പകൽ നേരത്ത് തെക്ക് പടിഞ്ഞാറൻ ഭാഗത്ത് നേരിയ ചാറ്റൽ മഴ അനുഭവപ്പെടും. നാളെ കിഴക്കൻ മേഖലയിൽ കുറച്ച് കൂടി ശക്തമായ മഴയാണ് ലഭിക്കുക.
Discussion about this post

