- അന്തരീക്ഷ താപനില കുറയും; അയർലൻഡിൽ മഞ്ഞ് വീഴ്ച
- തോമസ് ജോസഫ് അയർലൻഡിലെ കമ്മീഷണർ ഓഫ് ഓത്ത്
- ടിപ്പററിയിലെ ആക്രമണം; യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ
- എയർ ലിംഗസിൽ സ്റ്റാർ ലിങ്ക് വൈ ഫൈ
- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
- കാറ്റും പ്രതികൂല കാലാവസ്ഥയും; ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ അടിയന്തിര ലാൻഡിംഗ്
- വടക്കൻ അയർലൻഡിൽ മഴ
- കന്നുകാലികൾക്കെതിരായ നായ്ക്കളുടെ ആക്രമണം; നടപടി ആവശ്യപ്പെട്ട് ഐഎഫ്എ
Author: sreejithakvijayan
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡ് കൗണ്ടിയിൽ മലയാളി അന്തരിച്ചു. ഏറ്റുമാനൂർ സ്വദേശി ഇന്ദുചൂഡനാണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. പുലർച്ചെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഇന്ദുചൂഡന്റെ വിയോഗം വാട്ടർഫോർഡിലെ മലയാളി സമൂഹത്തെ ആകെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്.
ടൈറോൺ: കൗണ്ടി ടൈറോണിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം. നാല് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി അർമാഗ് റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. ബിഎംഡബ്ലു്യു, വോക്ക്‌സ്‌വാഗൻ, ഓഡി എന്നീ കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 31 ഉം 48 ഉം വയസ്സുള്ള പുരുഷന്മാരും 23 വയസ്സുള്ള സ്ത്രീയും ആണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡബ്ലിൻ: ഓൾ അയർലൻഡ് സീറോ- മലബാർ ബൈബിൾ ക്വിസ് ഫൈനൽ മത്സരങ്ങൾ ശനിയാഴ്ച. കോർക്കിലെ റിവർസ്റ്റിക് കമ്യൂണിറ്റി സെന്ററിലാണ് ഫൈനൽ മത്സരം നടക്കുക. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് പരിപാടി. 12 ടീമുകളാണ് വാശിയേറിയ പോരാട്ടത്തിൽ മാറ്റുരയ്ക്കുന്നത്. മത്സരത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കോർക്ക് റീജിയണൽ പാസ്റ്ററൽ കോ- ഓർഡിനേറ്റർ റെവ്. ഫാ. ജിൽസൺ കൊക്കണ്ടത്തിലിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
അർമാഗ്: കൗണ്ടി അർമാഗിൽ കത്തിക്കുത്ത്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൻഡ്രിമിലെ വിക്ടോറിയ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. പരിശോധനകൾക്കായി സ്ഥാലം സീൽ ചെയ്തു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ആക്രമണം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ 20 വയസ്സുള്ള യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ടൈറോൺ: കൗണ്ടി ടൈറോണിൽ വാഹാനപകടം. ഇതേ തുടർന്ന് അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി. ചാൾമൗണ്ട് റൗണ്ടെബൗട്ടിനും ലിസ്‌ബോഫിൻ റോഡ് ജംഗ്ഷനും ഇടയിൽ ആയിരുന്നു സംഭവം. ഇതേ തുടർന്ന് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടം ആയിരുന്നു ഉണ്ടായത് എന്നാണ് വിവരം. പരിക്കുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇന്ന് മുഴുവനും ഈ റോഡ് അടച്ചിടുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഡബ്ലിൻ: അയർലൻഡിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് മെറ്റ് ഐറാൻ. ഇടിമിന്നൽ സാധ്യതയും ഉണ്ട്. 9 മുതൽ 12 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും ഇന്നത്തെ അന്തരീക്ഷ താപനില. ഇന്ന് രാവിലെ തണുത്ത കാറ്റ് അനുഭവപ്പെടും. വെയിലും ഉണ്ടാകും. എന്നാൽ ഉച്ചയോടെ വടക്ക് നിന്നും മഴയെത്തും. വടക്ക് പടിഞ്ഞാറ്, വടക്ക് ഭാഗത്ത് ആയിരിക്കും ഇടിമിന്നൽ അനുഭവപ്പെടുക. രാത്രിയും മഴ തുടരും.
ഡബ്ലിൻ: അയർലൻഡ് മലയാളിയായ നഴ്‌സ് അന്തരിച്ചു. കോഴിക്കോട് സ്വദേശിനി നിമ്മി ജോയ് (34) ആണ് മരിച്ചത്. ഏറെ നാളായി അസുഖബാധിതയായിരുന്നു. ഇന്ത്യയിൽ ചികിത്സയിലിരിക്കെ ആയിരുന്നു നിമ്മിയുടെ അപ്രതീക്ഷിത വിയോഗം. ഡബ്ലിൻ സെന്റ് ജെയിംസ് ആശുപത്രിയിലെ നഴ്‌സായിരുന്നു നിമ്മി. ശ്വാസകോശ ഫൈബ്രോസിസ് സ്ഥിരീകരിച്ചതിന് പിന്നാലെ ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയായിരുന്നു നിമ്മി. ഇതിനിടെ ഇന്ത്യയിൽ നിന്നും അനുയോജ്യമായ ദാതാവിനെ ലഭിച്ചു. തുടർന്ന് ജനുവരി 5 ന് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതം ഉണ്ടായി. ഇതേ തുടർന്നായിരുന്നു മരണം സംഭവിച്ചത്. ഭർത്താവ് വിപിൻ മെക്കാനിക്കൽ എൻജിനീയർ ആണ്.
മീത്ത്: കൗണ്ടി മീത്തിൽ നിന്നും കാണാതായ കൗമാരക്കാരനെ കണ്ടെത്താൻ വിവരങ്ങൾ തേടി പോലീസ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടനെ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഈ മാസം 17 മുതലാണ് കുട്ടിയെ കാണാതായത്. 13 കാരിയായ റോറി ഫാരലിനെയാണ് കാണാതെ ആയത്. ഡബ്ലിൻ സിറ്റിയിലും ബാലിമണിലുമാണ് കുട്ടി സ്ഥിരം എത്താറുള്ളത്. 4 അടി 10 ഇഞ്ചാണ് കുട്ടിയുടെ ഉയരം. മെലിഞ്ഞ ശരീരവും നീല കണ്ണുകളും കറുത്ത മുടിയുമാണ് മറ്റ് അടയാളങ്ങൾ.
മീത്ത്: കൗണ്ടി മീത്തിൽ കൗമാരക്കാരിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 20 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. 16 കാരിയാണ് ഇയാളുടെ കാർ ഇടിച്ച് കൊല്ലപ്പെട്ടത്. മീത്തിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. സ്ലേയ്ൻ റോഡിൽവച്ച് പെൺകുട്ടിയെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവ ശേഷം യുവാവ് അവിടെ നിന്നും രക്ഷപ്പെട്ടു. ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ എത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. അപകടം ഉണ്ടാക്കിയ കാർ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഡബ്ലിൻ: ജനമനസിൽ സ്വാധീനം ശക്തമാക്കി പ്രധാനമന്ത്രി മീഹോൾ മാർട്ടിന്റെ പാർട്ടിയായ ഫിയന്ന ഫെയിൽ. പാർട്ടിയുടെ പിന്തുണയിൽ രണ്ട് ശതമാനത്തിന്റെ വർധനവ് ഉണ്ടായി. ബിസിനസ് പോസ്റ്റ്/ റെഡ് സി സർവ്വേയുടെ അഭിപ്രായ സർവ്വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. നാലാഴ്ച മുൻപുള്ള സർവ്വേയിൽ 15 ശതമാനം പിന്തുണയാണ് പാർട്ടിയ്ക്ക് ലഭിച്ചത്. എന്നാൽ ഇപ്പോഴത് 17 ശതമാനം ആയി. അതേസമയം അയർലൻഡിന്റെ ജനപ്രിയ പാർട്ടി സിൻ ഫെയ്ൻ ആണ്. എന്നാൽ പിന്തുണയിൽ ഇക്കുറി ഒരു ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. 23 ശതമാനം പേരാണ് സിൻ ഫെയ്‌നിനെ പിന്തുണയ്ക്കുന്നത്. ഫിൻ ഗെയ്‌ലിന്റെ പിന്തുണ 18 ശതമാനമായി തന്നെ തുടരുകയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
