ഡബ്ലിൻ: ടെമ്പിൾ ബാറിൽ ഉണ്ടായ ആക്രമണത്തിന് ഇരയായ യുവാവിനെ തിരിച്ചറിയാൻ കഴിയാതെ പോലീസ്. ഇതുവരെ യുവാവിനെക്കുറിച്ചുള്ള ഒരു വിവരവും പോലീസിന് ലഭിച്ചില്ല. ഇതേ തുടർന്ന് യുവാവിന്റെ കയ്യിലെ പച്ചകുത്തിയതിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു.
ബുധനാഴ്ച മുതൽ യുവാവിന്റെ വിശദാംശങ്ങൾ അറിയാൻ ശ്രമിക്കുകയാണ് പോലീസ്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവാവിന് ഇതുവരെ ബോധം വന്നിട്ടില്ല. ഇതോടെയാണ് വിവരങ്ങൾക്കായി പോലീസ് പച്ചകുത്തിയതിന്റെ ചിത്രം പുറത്തുവിട്ടത്.
Discussion about this post

