അർമാഗ്: കൗണ്ടി അർമാഗിലെ തീപിടിത്തത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെയോടെയാണ് ബാലിയാർഡ്സ് റോഡിലെ വാണിജ്യ കേന്ദ്രത്തിൽ തീപിടിത്തം ഉണ്ടായത്.
പ്രാഥമിക അന്വേഷണത്തിൽ സംശയാസ്പദമായി ഒന്നും ശ്രദ്ധയിൽപ്പെട്ടതായി പോലീസ് ഈ ഘട്ടത്തിൽ വ്യക്തമാക്കുന്നില്ല. എങ്കിലും എല്ലാ സാഹചര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
Discussion about this post

