ഡബ്ലിൻ: അയർലൻഡ് സർക്കാരിന്റെ പുതിയ വാടക പരിഷ്കരണ ബില്ലിനെ സ്വാഗതം ചെയ്ത് സ്വകാര്യ ഭൂവുടമകളായ ഐറസ് റീറ്റ്. പുതിയ പരിഷ്കരണങ്ങൾ ഭവന വിപണിയ്ക്ക് ഉണർവേകുമെന്ന് ഐറസ് റീറ്റ് ചീഫ് എക്സിക്യൂട്ടീവ് എഡ്ഡി ബൈറൺ പറഞ്ഞു. മാറ്റങ്ങൾക്കെതിരെ രൂക്ഷമായ വിമർശനം ഉയരുന്നതിനിടെയാണ് പിന്തുണയുമായി ഐറസ് റീറ്റ് രംഗത്ത് വരുന്നത്. മാർച്ച് 1 മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക.
പുതിയ വാടക പരിഷ്കാരങ്ങൾ റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ അവസരങ്ങൾ നൽകുമെന്ന് ബൈറൺ അഭിപ്രായപ്പെട്ടു. പണം എത്തുന്നതിനനുസരിച്ച് വീടുകൾ നിർമ്മിക്കാൻ കഴിയും. ഇതോടെ ഭവന വിപണിയിൽ കൂടുതൽ വീടുകൾ എത്തുമെന്നും ബൈറൺ കൂട്ടിച്ചേർത്തു.
Discussion about this post

