ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ പുതിയ കമ്യൂണിറ്റി ഗാർഡൻ. വൈറ്റ്റോക്കിലെ പുതിയ കമ്യൂണിറ്റി ഗാർഡന് ബെൽഫാസ്റ്റ് സിറ്റി കൗൺസിൽ അനുമതി നൽകി. ഇന്നലെയായിരുന്നു കൗൺസിലിലെ പ്ലാനിംഗ് കമ്മിറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ അനുമതി നൽകിയത്.
ന്യൂഹിൽ യൂത്ത് ആൻഡ് കമ്യൂണിറ്റി സെന്ററാണ് കമ്യൂണിറ്റി ഗാർഡന് വേണ്ടി അപേക്ഷ നൽകിയത്. ഗാർഡൻ നിർമ്മിക്കുന്നതിന് പുറമേ ഇതിനോട് ചേർന്നുള്ള ഉപയോഗിക്കാത്ത സ്ഥലത്ത് പിസ- ബിബിക്യൂ ഏരിയയും പുതിയ നടപ്പാതയും അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
Discussion about this post

