ഡബ്ലിൻ: ടബ്ലിനിലെ ടെമ്പിൾ ബാറിൽ ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിനെ തിരിച്ചറിഞ്ഞു. ഉച്ചയോടെ യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചുവെന്നാണ് പോലീസ് അറിയിക്കുന്നത്. അതേസമയം യുവാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ബുധനാഴ്ചയായിരുന്നു ഇ-സ്കൂട്ടർ കെണ്ടുള്ള ആക്രമണത്തിൽ യുവാവിന് പരിക്കേറ്റത്. യുവാവ് ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് യുവാവിന്റെ കയ്യിലെ പച്ചകുത്തിയതിന്റെ ചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്.
Discussion about this post

