കെറി: കൗണ്ടി കെറിയിലെ കർഷകനായ മൈക്കിൾ ഗെയ്നിന്റെ മരണത്തോടെ അനാഥമായി ഏക്കറുകളോളം വരുന്ന ഫാം. ഈ സ്ഥലത്തിന് ഏകദേശം 1.86 മില്യൺ യൂറോ വിലമതിയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷമാണ് 56 കാരനായ മൈക്കിൾ ഗെയ്ൻ കൊല്ലപ്പെട്ടത്.
2025 മാർച്ച് മുതൽ അദ്ദേഹത്തെ കാണാതെ ആകുകയായിരുന്നു. തുടർന്ന് പോലീസ് തിരോധാനത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ യാതൊരു വിവരവും ലഭിക്കാതെ ഇരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടതായി വ്യക്തമായി. ഇതോടെ കൃഷിസ്ഥലത്ത് തിരച്ചിൽ നടത്തുകയായിരുന്നു. ഇവിടെ നിന്നും അദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങൾ ലഭിച്ചു. സംഭവത്തിൽ 50 കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post

