ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ആയുധങ്ങളും ലഹരിയും പിടിച്ചെടുത്ത് പോലീസ്. ഡാൻസ്ഫോർട്ട് പാർക്കിലായിരുന്നു സംഭവം. സ്ട്രാൻമിൽസ് റോഡിലെ റസിഡൻഷ്യൽ മേഖലയിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരിയും ആയുധങ്ങളും പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

