ഡബ്ലിൻ: ടെമ്പിൾ ബാറിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്കെതിരെ കേസ് എടുത്ത് പോലീസ്. രണ്ട് യുവാക്കളെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയിൽ തുടരുന്ന ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വെള്ളിയാഴ്ചയാണ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയായി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം പരിക്കേറ്റ യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. ബുധനാഴ്ച രാവിലെ ആയിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്.
Discussion about this post

