അർമാഗ്: കൗണ്ടി അർമാഗിലെ മിൽഫോർഡ് ഗ്രാമത്തിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ 3.45 ഓടെ ആയിരുന്നു സംഭവം. 50 ഓളം ഫയർ എൻജിനുകൾ എത്തിയാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്.
ബാലിയാർഡ്സ് റോഡിലുള്ള വാണിജ്യ മേഖലയിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. തുടർന്ന് നോർതേൺ അയർലൻഡ് ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിൽ വിവരം അറിയിക്കുകയായിരുന്നു. അർമാഗ്, കീഡി, പോർട്ടഡൗൺ, ബാൻബ്രിഡ്ജ്, ഡംഗനോൺ, ന്യൂടൗൺഹാമിൽട്ടൺ, ലിസ്ബേൺ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ എൻജിനുകളാണ് തീ അണയ്ക്കാൻ എത്തിയിരിക്കുന്നത്.
Discussion about this post

