Author: sreejithakvijayan

വാട്ടർഫോർഡ്: യൂറോപ്യൻ ഇൻഡോർ ആർച്ചറി ചാമ്പ്യൻ ഷിപ്പ് കൗണ്ടി വാട്ടർഫോർഡിൽ നടക്കും. അടുത്ത തിങ്കളാഴ്ച മുതൽ ടൂർണമെന്റ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കാരിഗനോറിലെ എസ്ഇടിയു അരീനയാണ് പരിപാടിയ്ക്ക് വേദിയാകുക. 20 യൂറോപ്യൻ രാജ്യങ്ങൾ പരിപാടിയിൽ പങ്കെടുക്കും. 460 ഓളം പേരാണ് വാശിയേറിയ പരിപാടിയിൽ മാറ്റുരയ്ക്കുക. ഇന്റർനാഷണൽ ഫീൽഡ് ആർച്ചറി അസോസിയേഷന്റെ നേതൃത്വത്തിലാണ് പരിപാടി നടക്കുക.

Read More

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലെ കസ്റ്റഡി മരണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. 50 വയസ്സുകാരനാണ് പോലീസ് കസ്റ്റഡിയിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. പോലീസ് ഓംബുഡ്‌സ്മാനായ ഫിയോസ്‌റൂ ആണ് അന്വേഷണം ആരംഭിച്ചത്. ശനിയാഴ്ച ആയിരുന്നു പോലീസ് കസ്റ്റഡിയിൽ എടുത്ത 50 കാരൻ മരിച്ചത്. രാവിലെ ഇയാളെ സെല്ലിനുള്ളിൽ അവശനിലയിൽ കാണപ്പെടുകയായിരുന്നു. ഉടനെ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read More

ഡബ്ലിൻ: അയർലൻഡിലുണ്ടായ വാഹനാപകടങ്ങളിലായി ഒറ്റ ദിവസം പൊലിഞ്ഞത് ഏഴ് ജീവനുകൾ. ശനിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ അപകടങ്ങളിലാണ് ഇത്രയും പേർക്ക് ജീവൻ നഷ്ടമായത്. റോഡപകടങ്ങളിൽ മരിച്ചവരിൽ 16 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ ഉൾപ്പെടുന്നു. ടൈറോണിലെ മോയ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പുരുഷന്മാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മയോയിലെ നാവനിൽ കാർ ഇടിച്ച് 16 കാരിയ്ക്ക് ജീവൻ നഷ്ടമായി. ഗാൽവേയിൽ ഉണ്ടായ വാഹാനപകടത്തിൽ 80 കാരിയ്ക്ക് ജീവൻ നഷ്ടമായിരുന്നു. വാട്ടർഫോർഡിൽ വാനും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

Read More

ഡബ്ലിൻ: കഴിവുകൾക്ക് അനുസരിച്ച് വേതനം ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി അയർലൻഡിലെ തൊഴിലാളികൾ. ഐറിഷ് കോൺഗ്രസ് ഓഫ് ട്രേഡ് യൂണിയൻസ് ( ഐസിടിയു ) നടത്തിയ സർവ്വേയിലാണ് തൊഴിലാളികൾ തങ്ങളുടെ നിരാശ പങ്കുവച്ചത്. 1850 പേരിലായിരുന്നു സർവ്വേ. 52 ശതമാനം പേർ തങ്ങളുടെ കഴിവുകൾക്കും അധ്വാനത്തിനും അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. 44 ശതമാനം പേരാണ് തങ്ങൾക്ക് അർഹമായ ശമ്പളം ലഭിക്കുന്നുണ്ടെന്ന് കണക്കാക്കുന്നത്. തൊഴിൽ വ്യവസ്ഥകൾ ചർച്ച ചെയ്യുമ്പോൾ തൊഴിലുടമയ്ക്ക് തുല്യമായ അധികാരം തങ്ങൾക്കില്ലെന്ന് പത്തിൽ ഏഴ് പേരും അഭിപ്രായപ്പെടുന്നു. സ്ത്രീകളാണ് ഈ അഭിപ്രായം കൂടുതലായി പങ്കുവയ്ക്കുന്നത്.

Read More

ഡബ്ലിൻ: ഡബ്ലിനിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ സ്‌ക്രാംബ്ലർ ബൈക്കുകളും ലഹരിയും പിടിച്ചെടുത്ത് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് 20 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഫിൻഗ്ലാസ്, കാബ്ര, ബ്ലാഞ്ചാർഡ്ടൗൺ എന്നീ മേഖലകളിലെ 18 ഓളം സ്ഥലങ്ങളിലായിരുന്നു പരിശോധന. 60 ഓളം വാഹനങ്ങളാണ് പിടിച്ചെടുത്തത്. 29 സ്‌ക്രാംബ്ലർ ബൈക്കുകൾ, 21 ഇ-സ്‌കൂട്ടറുകൾ, 3 ഇ-ബൈക്കുകൾ, 3 ക്വാഡ് ബൈക്കുകൾ എന്നിവയാണ് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു. 18,000 യൂറോയുടെ ലഹരി വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

Read More

ടൈറോൺ: കൗണ്ടി ടൈറോണിൽ ഉണ്ടായ വാഹനാപടത്തിൽ കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ പുറത്ത്. ടൈറോണിലെ കുക്ക്സ്ടൗണിൽ നിന്നുള്ള 23 കാരിയായ ലോറ ഹോയ്, ടൈറോണിലെ ഡെറിലൗഗനിൽ നിന്നുള്ള 31 കാരിയായ കോണർ ക്വിൻ,അർമാഗിലെ കീഡിയിൽ നിന്നുള്ള 49 കാരനായ ജോൺ ഗൈ എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ നാല് പേർ രണ്ട് ആശുപത്രികളിലായിട്ടാണ് ചികിത്സയിൽ കഴിയുന്നത്. മൂന്ന് പേർ ബെൽഫാസ്റ്റിലെയും ഒരാൾ അർമാഗിലെയും ആശുപത്രിയിലുമാണ് ഉള്ളത്. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം ഉണ്ടായത്. മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. മോയ് റോഡിൽ വച്ചായിരുന്നു അപകടം ഉണ്ടായത്.

Read More

ഗാൽവേ: ഗാൽവേ വെസ്റ്റിലെ ഉപതിരഞ്ഞെടുപ്പിൽ സെനേറ്റർ സീൻ കെയ്ൻ ഫിൻ ഗെയ്ൽ സ്ഥാനാർത്ഥിയായി മത്സരിക്കും. പാർട്ടി അംഗങ്ങൾ വോട്ടെടുപ്പിലൂടെയാണ് സീനിനെ തിരഞ്ഞെടുത്തത്. ഇന്നലെ ഗാൽവേ ബേ ഹോട്ടലിൽ നടന്ന കൺവെൻഷനിൽ വച്ചായിരുന്നു സ്ഥാനാർത്ഥി നിർണയം. ഗാൽവേ മണ്ഡലത്തെ ടിഡിയായും സഹമന്ത്രിയായും ചീഫ് വിപ്പായുമെല്ലാം സേവിക്കാൻ സീനിന് കഴിഞ്ഞിട്ടുണ്ട്. ഈ രാഷ്ട്രീയ അനുഭവം ആയുധമാക്കിയാണ് 50 വയസ്സുള്ള സീൻ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. ഗാൽവേ വെസ്റ്റിൽ നിന്നും മത്സരിക്കാനുള്ള ഭാഗ്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സീൻ പ്രതികരിച്ചു.

Read More

ഡബ്ലിൻ: ബഫ്ത (ബ്രിട്ടീഷ് അക്കാമദി ഫിലിം അവാർഡ്‌സ്) പുരസ്‌കാര നിറവിൽ ഐറിഷ് നടി ജെസി ബക്ലി. മികച്ച നടിയ്ക്കുള്ള പുരസ്‌കാരമാണ് ജെസി സ്വന്തമാക്കിയത്. പുരസ്‌കാര നേട്ടത്തിൽ ഉപപ്രധാനമന്ത്രി സെെമൺ ഹാരിസ് ജെസിയെ അഭിനന്ദിച്ചു. ഞായറാഴ്ചയായിരുന്നു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ആദ്യമായിട്ടാണ് ബഫ്ത പുരസ്‌കാരം അയർലൻഡിനെ തേടിയെത്തുന്നത്. ജെസിയ്ക്ക് പുറമേ പോൾ മെസ്‌കലും പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

Read More

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ വൻ കഞ്ചാവ് വേട്ട. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് ഡബ്ലിനിലെ സ്വോർഡ്‌സ് പ്രദേശത്ത് ആയിരുന്നു സംഭവം. 5 ലക്ഷം യൂറോ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. വാനിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുകയായിരുന്നു 20 കാരൻ. ഇതിനിടെ വാഹനം സ്വോർഡ്‌സ് മേഖലയിൽവച്ച് പോലീസ് തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. 1996 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരം ആണ് 20 കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Read More

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ വിമാനങ്ങൾ റദ്ദാക്കി. അമേരിക്കയുടെ കിഴക്കൻ തീരത്ത് ഹെർണാണ്ടോ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് വിമാനങ്ങൾ റദ്ദാക്കിയത്. ഇന്നത്തെ 13 വിമാന സർവ്വീസുകളെയാണ് തീരുമാനം ബാധിക്കുക. ഡിഎഎ അധികൃതർ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഡബ്ലിനിൽ നിന്നുള്ള ഏഴ് വിമാനങ്ങളും ഡബ്ലിനിലേക്കുള്ള ആറ് വിമാനങ്ങളുമാണ് റദ്ദാക്കിയത്. ന്യൂയോർക്കിലെ ജെഎഫ്കെ വിമാനത്താവളം, ന്യൂജേഴ്സിയിലെ ന്യൂവാർക്ക് വിമാനത്താവളം, ബോസ്റ്റൺ വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.

Read More