ഗാൽവേ: ഗാൽവേ വെസ്റ്റിലെ ഉപതിരഞ്ഞെടുപ്പിൽ സെനേറ്റർ സീൻ കെയ്ൻ ഫിൻ ഗെയ്ൽ സ്ഥാനാർത്ഥിയായി മത്സരിക്കും. പാർട്ടി അംഗങ്ങൾ വോട്ടെടുപ്പിലൂടെയാണ് സീനിനെ തിരഞ്ഞെടുത്തത്. ഇന്നലെ ഗാൽവേ ബേ ഹോട്ടലിൽ നടന്ന കൺവെൻഷനിൽ വച്ചായിരുന്നു സ്ഥാനാർത്ഥി നിർണയം.
ഗാൽവേ മണ്ഡലത്തെ ടിഡിയായും സഹമന്ത്രിയായും ചീഫ് വിപ്പായുമെല്ലാം സേവിക്കാൻ സീനിന് കഴിഞ്ഞിട്ടുണ്ട്. ഈ രാഷ്ട്രീയ അനുഭവം ആയുധമാക്കിയാണ് 50 വയസ്സുള്ള സീൻ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. ഗാൽവേ വെസ്റ്റിൽ നിന്നും മത്സരിക്കാനുള്ള ഭാഗ്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സീൻ പ്രതികരിച്ചു.
Discussion about this post

