ഡബ്ലിൻ: അയർലൻഡിലുണ്ടായ വാഹനാപകടങ്ങളിലായി ഒറ്റ ദിവസം പൊലിഞ്ഞത് ഏഴ് ജീവനുകൾ. ശനിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ അപകടങ്ങളിലാണ് ഇത്രയും പേർക്ക് ജീവൻ നഷ്ടമായത്. റോഡപകടങ്ങളിൽ മരിച്ചവരിൽ 16 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ ഉൾപ്പെടുന്നു.
ടൈറോണിലെ മോയ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പുരുഷന്മാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മയോയിലെ നാവനിൽ കാർ ഇടിച്ച് 16 കാരിയ്ക്ക് ജീവൻ നഷ്ടമായി. ഗാൽവേയിൽ ഉണ്ടായ വാഹാനപകടത്തിൽ 80 കാരിയ്ക്ക് ജീവൻ നഷ്ടമായിരുന്നു. വാട്ടർഫോർഡിൽ വാനും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
Discussion about this post

