ടൈറോൺ: കൗണ്ടി ടൈറോണിൽ ഉണ്ടായ വാഹനാപടത്തിൽ കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ പുറത്ത്. ടൈറോണിലെ കുക്ക്സ്ടൗണിൽ നിന്നുള്ള 23 കാരിയായ ലോറ ഹോയ്, ടൈറോണിലെ ഡെറിലൗഗനിൽ നിന്നുള്ള 31 കാരിയായ കോണർ ക്വിൻ,അർമാഗിലെ കീഡിയിൽ നിന്നുള്ള 49 കാരനായ ജോൺ ഗൈ എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പരിക്കേറ്റ നാല് പേർ രണ്ട് ആശുപത്രികളിലായിട്ടാണ് ചികിത്സയിൽ കഴിയുന്നത്. മൂന്ന് പേർ ബെൽഫാസ്റ്റിലെയും ഒരാൾ അർമാഗിലെയും ആശുപത്രിയിലുമാണ് ഉള്ളത്. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം ഉണ്ടായത്. മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. മോയ് റോഡിൽ വച്ചായിരുന്നു അപകടം ഉണ്ടായത്.

